കെ​എ​സ്ആ​ർ​ടി​സി സ​മ​രം; സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു

04:03 PM Nov 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ലെ പ​ണി​മു​ട​ക്ക് ത​ട​യാ​ൻ സ​ർ​ക്കാ​ർ ഡ​യ​സ്നോ​ൺ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച‍​യും ശ​നി​യാ​ഴ്ച​യും ജോ​ലി​ക്ക് എ​ത്താ​ത്ത​വ​രു​ടെ ശ​മ്പ​ളം പി​ടി​ക്കും.

ശ​മ്പ​ള പ​രി​ഷ്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ട്രേ​ഡ് യൂ​ണി​യ​നു​ക​ള്‍ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ലാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ ട്രേ​ഡ് യൂ​ണി​യ​നാ​യ ടി​ഡി​എ​ഫ് (ഐ​എ​ൻ​ടി​യു​സി) 48 മ​ണി​ക്കൂ​റും കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി), കെ​എ​സ്ടി എം​പ്ലോ​യീ​സ് സം​ഘ് (ബി​എം​എ​സ്), കെ​എ​സ്ആ​ർ​ടി എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ൻ (സി​ഐ​ടി​യു) എ​ന്നീ സം​ഘ​ട​ന​ക​ൾ 24 മ​ണി​ക്കൂ​റു​മാ​ണ് പ​ണി​മു​ട​ക്കു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച് മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തി​നു ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ തീ​രു​മാ​നി​ച്ച​ത്.