പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്കം; പി​താ​വും മ​ക​നും അ​യ​ൽ​വാ​സി​യെ കൊ​ല​പ്പെ​ടു​ത്തി

03:57 PM Nov 04, 2021 | Deepika.com
മം​ഗ​ളൂ​രു: പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​നൊ​ടു​വി​ല്‍ പി​താ​വും മ​ക​നും അ​യ​ല്‍​വാ​സി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി. ക​ര്‍​ണാ​ട​ക​യി​ലെ മം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. വി​നാ​യ​ക കാ​മ​ത്ത് എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ കൃ​ഷ്ണാ​ന​ന്ദ കി​നി മ​ക​ന്‍ അ​വി​നാ​ശ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ങ്കി​ടേ​ശ്വ​ര അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റിന്‍റെ കാ​ര്‍​പാ​ര്‍​ക്ക് ചെ​യ്യു​ന്ന സ്ഥ​ല​ത്ത് നി​ന്നാ​ണ് കാ​മ​ത്ത് പ​ട​ക്കം പൊ​ട്ടി​ച്ച​ത്. ഇ​തു​ക​ണ്ടെ​ത്തി​യ കൃ​ഷ്ണാ​ന​ന്ദ​യും മ​ക​നും ഇ​യാ​ളു​മാ​യി ത​ര്‍​ക്ക​മു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ത​ര്‍​ക്കം കൈ​യാ​ങ്ക​ളി​യി​ലെ​ത്തു​ക​യും കൃ​ഷ്ണാ​ന​ന്ദ​യും മ​ക​നും ചേ​ര്‍​ന്ന് കാ​മ​ത്തി​നെ കു​ത്തുകയുമായിരുന്നു. ഇ​യാ​ളെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ച്ചു.

കാ​മ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.