ഇ​ന്ധ​ന നി​ര​ക്ക് കു​റ​ച്ച് ഒ​ഡീ​ഷ​യും; വി​ല​കു​റ​യ്ക്കു​ന്ന ആ​ദ്യ എ​ൻ​ഡി​എ ഇ​ത​ര സം​സ്ഥാ​നം

03:11 PM Nov 04, 2021 | Deepika.com
ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യും ബി​ഹാ​റും പെ​ട്രോ​ൾ ഡീ​സ​ൽ നി​ര​ക്ക് കു​റ​ച്ചു. മൂ​ല്യ​വ​ർ​ധി​ത നി​കു​തി​യി​ൽ​നി​ന്ന് മൂ​ന്നു രൂ​പ​യാ​ണ് ഒ​ഡീ​ഷ കു​റ​ച്ച​ത്. വാ​റ്റ് കു​റ​യ്ക്കു​ന്ന ആ​ദ്യ എ​ൻ​ഡി​എ ഇ​ത​ര സം​സ്ഥാ​ന​മാ​ണ് ഒ​ഡീ​ഷ.

പു​തി​യ വി​ല വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് പ​റ​ഞ്ഞു. ഒ​ഡീ​ഷ​യ്ക്ക് പി​ന്നാ​ലെ ബി​ഹാ​ർ പെ​ട്രോ​ളി​ന് 3.20 രൂ​പ​യും ഡീ​സ​ലി​ന് 3.90 രൂ​പ​യു​മാ​ണ് കു​റ​ച്ച​ത്.

നേ​ര​ത്തേ, ഇ​ന്ധ​ന​നി​കു​തി ഉ​ത്ത​ർ​പ്ര​ദേ​ശും 12 രൂ​പ വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ബി​ജെ​പി ഭ​രി​ക്കു​ന്ന ആ​സാം, ത്രി​പു​ര, മ​ണി​പ്പൂ​ര്‍, ക​ര്‍​ണാ​ട​ക, ഗോ​വ സം​സ്ഥാ​ന​ങ്ങ​ളും ഡീ​സ​ലി​നും പെ​ട്രോ​ളി​നും ഏ​ഴ് രൂ​പ വീ​തം നി​കു​തി കു​റ​ച്ചി​ട്ടു​ണ്ട്.