ഇടുക്കി: പുതിയ നിരക്കില്‍ പെട്രോള്‍ നല്‍കാത്തതിനെ തുടര്‍ന്ന് നാട്ടുകാരും പെട്രോള്‍ പമ്പ് ഉടമകളും തമ്മില്‍ തര്‍ക്കം. ഇടുക്കി ചേലച്ചുവടിലാണ് സംഭവം.
പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വന്നിട്ടില്ലെന്നാണ് പമ്പ് ജീവനക്കാരുടെ വാദം. പഴയ നിരക്കിലെ പെട്രോള്‍ നല്കാന് സാധിക്കുവെന്നും ഇവര്‍ തര്‍ക്കിച്ചു.
തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. പുതുക്കിയ നിരക്കില്‍ പെട്രോള്‍ നല്കാന് പോലീസ് ആവശ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു.
പുതിയ നിരക്കിൽ പെട്രോൾ നൽകിയില്ല; ഇടുക്കിയിൽ പമ്പ് ജീവനക്കാരും നാട്ടുകാരും തർക്കം
01:11 PM Nov 04, 2021 | Deepika.com