തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ കത്തോലിക്ക സഭയുടെ പരാതി സംസ്ഥാന സർക്കാർ അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സഭയുടെ ആശങ്കയും പരാതിയും അന്വേഷിച്ചു യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരണം. അതേസമയം, ഈ വിഷയത്തിൽ സിപിഎമ്മിനു ഗൂഢ അജൻഡയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇരു മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന സ്ഥിതിയുണ്ടാക്കരുത്. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയം പരിശോധിക്കാൻ സർക്കാർ തയാറാകണം. സർക്കാർ നോക്കുകുത്തിയായിരിക്കരുത്.
സമുദായങ്ങൾ തമ്മിൽ സ്പർധയില്ലെന്നും പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ തയാറാകണമെന്നും ഇരു സമുദായങ്ങളും തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നവരുടെ കെണിയിൽ വീഴരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നാർക്കോട്ടിക് ജിഹാദ്: കത്തോലിക്ക സഭയുടെ പരാതി അന്വേഷിക്കണമെന്ന് സതീശൻ
11:53 AM Sep 13, 2021 | Deepika.com