തോ​ൽ​വി​യി​ൽ റാ​ക്ക​റ്റി​നോ​ട് അ​രി​ശം തീ​രാ​തെ ജോ​ക്കോ

10:33 AM Sep 13, 2021 | Deepika.com
ന്യൂ​യോ​ർ​ക്ക്: യു​എ​സ് ഓ​പ്പ​ൺ ടെ​ന്നീ​സി​നി​റ​ങ്ങു​ന്പോ​ൾ ക​രി​യ​റി​ലെ ര​ണ്ടു സ്വ​പ്ന​ങ്ങ​ളാ​യി​രു​ന്നു നൊ​വാ​ക് ജോ​ക്കോ​വി​ച്ചി​നു​ണ്ടാ​യി​രു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​ന്‍​ഡ് സ്ലാം ​നേ​ടി​യ പു​രു​ഷ താ​ര​മാ​കാ​നും ക​ല​ണ്ട​ര്‍ സ്ലാം ​നേ​ടാ​നും സെ​ര്‍​ബ് താ​ര​ത്തി​നാ​കു​മാ​യി​രു​ന്നു.

എ​ന്നാ​ൽ ര​ണ്ടു സ്വ​പ്ന​ങ്ങ​ളെ​യും മ​ല​ർ​ത്തി​യ​ടി​ച്ചാ​യി​രു​ന്നു ദി​മി​ത്രി മെ​ദ്‌​വ​ദേ​വി​ന്‍റെ പോ​രാ​ട്ടം. കോ​ർ​ട്ടി​ൽ തൊ​ട്ട​തെ​ല്ലാം പി​ഴ​ക്കു​ന്ന ജോ​ക്കോ​യെ​യാ​ണ് കാ​ണി​ക​ൾ ക​ണ്ട​ത്.

തോ​ൽ​ക്കു​മ്പോ​ൾ റാ​ക്ക​റ്റി​നോ​ട് അ​രി​ശം തീ​ർ​ക്കു​ന്ന ജോ​ക്കോ​യെ യു​എ​സ് ഓ​പ്പ​ണി​ലും കാ​ണാ​നാ​യി. മ​ത്സ​ര​ത്തി​നി​ടെ സ്വ​ന്തം റാ​ക്ക​റ്റ് ജോ​ക്ക് അ​ടി​ച്ചു​ന​ശി​പ്പി​ച്ചു. ഒ​ളി​മ്പി​ക്സി​നി​ട​യി​ലും ക​രി​യ​റി​ൽ മു​ൻ​പും താ​രം ഇ​ത്ത​രം പെ​രു​മാ​റ്റം ന​ട​ത്തി​യി​ട്ടു​ണ്ട്.