തന്നെയങ്ങ് തീരുമാനിച്ചാൽ മതിയോ! സിപിഎമ്മിനോട് ഇടഞ്ഞ് ഘടകകക്ഷികൾ

09:34 AM Sep 13, 2021 | Deepika.com
കൊ​​​ച്ചി: ബോ​​​ര്‍​ഡ്, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എൽഡിഎഫ് ഘടകകക്ഷികളിൽ പ്രതിഷേധവും അമർഷവും. ചർച്ച നടത്താതെ സിപിഎം സ്വന്തം നിലയിൽ തീരുമാനമെടുക്കുന്നുവെന്നതിൽ ഇടഞ്ഞിരിക്കുകയാണ് ഘടകകക്ഷികൾ. കേരള കോൺഗ്രസ്-എം, എൽജെഡി കക്ഷികളാണ് കൂടുതൽ കടുത്ത അമർഷത്തിൽ.

ഉഭയകക്ഷി ചർച്ചയില്ല!

ഓ​​​രോ പാ​​​ര്‍​ട്ടി​​​ക്കു​​​മു​​​ള്ള സ്ഥാ​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ച് ധാ​​​ര​​​ണ​​​യി​​​ലെ​​​ത്താ​​​ന്‍ മു​​​ന്‍​കാ​​​ല​​​ങ്ങ​​​ളി​​​ല്‍ ഉ​​​ഭ​​​യ​​​ക​​​ക്ഷി ച​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ത്താ​​​റു​​​ണ്ടെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ സി​​​പി​​​എം ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​യി തീ​​​രു​​​മാ​​​ന​​മെ​​ടു​​ക്കാ​​നു​​ള്ള നീ​​ക്ക​​മാ​​ണു ന​​ട​​ത്തു​​ന്ന​​തെ​​ന്നു ഘ​​​ട​​​ക​​​ക​​​ക്ഷി ​​​നേ​​​താ​​​ക്ക​​​ള്‍ കു​​റ്റ​​പ്പെ​​ടു​​ത്തു​​​ന്നു.

പ്രാ​​ഥ​​മി​​ക ച​​ർ​​ച്ച​​ക​​ൾ​​ക്കു സി​​പി​​എം ഇ​​തു​​വ​​രെ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മു​​​മ്പ് എ​​​ല്‍​ഡി​​​എ​​​ഫി​​​ലേ​​​ക്കു പു​​​തി​​​യ​​​താ​​​യി ക​​​ട​​​ന്നു​​​വ​​​ന്ന പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്ക് ബോ​​​ര്‍​ഡ്, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഇ​​​പ്പോ​​​ള്‍ കൈ​​​വ​​​ശം വ​​​ച്ചി​​​രി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ സി​​​പി​​​എം ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ക​​​ക്ഷി​​​ക​​​ള്‍ വി​​​ട്ടു​​​വീ​​​ഴ്ച ചെ​​​യ്യേ​​​ണ്ട​​​താ​​​യി വ​​​രും.

വിട്ടുകൊടുക്കാൻ മടി

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എം, എ​​​ല്‍​ജെ​​​ഡി ക​​​ക്ഷി​​​ക​​​ള്‍​ക്ക് കൊ​​​ടു​​​ക്കാ​​​നാ​​​യി സി​​​പി​​​എം നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ല്‍​നി​​​ന്നു ര​​​ണ്ടെ​​​ണ്ണം വി​​​ട്ടു​​​കൊ​​​ടു​​ക്കും. സി​​​പി​​​ഐ മൂ​​​ന്നെ​​​ണ്ണ​​​വും ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ബോ​​​ര്‍​ഡ് സ്ഥാ​​​ന​​​ങ്ങ​​​ളു​​​ള്ള മ​​​റ്റു ക​​​ക്ഷി​​​ക​​​ള്‍ ഒ​​​രോ​​​ന്നും വി​​​ട്ടു​​​കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​ണു സി​​​പി​​​എം നി​​ർ​​ദേ​​ശം. എ​​​ന്നാ​​​ല്‍, മൂ​​​ന്നെ​​ണ്ണം വി​​​ട്ടു​​​കൊ​​​ടു​​​ക്കി​​​ല്ലെ​​​ന്നും ഒ​​​രെ​​​ണ്ണ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യാ​​​കാ​​​മെ​​​ന്നു​​​മാ​​​ണ് സി​​​പി​​​ഐ നി​​​ല​​​പാ​​​ട്.

ഇതിലെങ്കിലും കിട്ടണം

സ​​​ര്‍​ക്കാ​​​ര്‍ രൂ​​​പീ​​​ക​​​ര​​​ണ​​​വേ​​​ള​​​യി​​​ല്‍ ര​​​ണ്ടു മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും ഒ​​​ന്നു​​​ മാ​​​ത്രം കി​​​ട്ടി​​​യ ത​​​ങ്ങ​​​ളെ ബോ​​​ര്‍​ഡ്, കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ പു​​​നഃ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്‍ കാ​​​ര്യ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​മ്മി​​​ന്‍റെ പ്ര​​​തീ​​​ക്ഷ.

ഒ​​​രു എം​​​എ​​​ല്‍​എ​​​യു​​​ള്ള മ​​​റ്റു പാ​​​ര്‍​ട്ടി​​​ക​​​ള്‍​ക്ക് മ​​​ന്ത്രി​​​സ്ഥാ​​​നം ന​​​ല്കി​​​യ​​​പ്പോ​​​ള്‍ ത​​​ഴ​​​യ​​​പ്പെ​​​ട്ട എ​​​ല്‍​ജെ​​​ഡി​​​യും വ​​​ലി​​​യ പ്ര​​​തീ​​​ക്ഷ വ​​​ച്ചു​​​പു​​​ല​​​ര്‍​ത്തി​​​യി​​​രു​​​ന്നു. കാ​​​ബി​​​ന​​​റ്റ് റാ​​​ങ്കു​​​ള്ള കോ​​​ര്‍​പ​​​റേ​​​ഷ​​​നു​​​ക​​​ളാ​​​യി​​​രു​​​ന്നു ര​​​ണ്ടു പാ​​​ര്‍​ട്ടി​​​ക​​​ളു​​​ടെ​​​യും ആ​​ഗ്ര​​ഹം.

ക​​​ഴി​​​ഞ്ഞ സ​​​ര്‍​ക്കാ​​​രി​​​ല്‍ മു​​​ന്നാ​​​ക്ക വി​​​ക​​​സ​​​ന​ കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​നും ഭ​​​ര​​​ണ​​​പ​​​രി​​​ഷ്‌​​​ക​​​ര​​ണ ക​​​മ്മി​​​റ്റി ചെ​​​യ​​​ര്‍​മാ​​​നും കാ​​​ബി​​​ന​​​റ്റ് റാ​​​ങ്ക് ന​​​ല്കി​​​യി​​​രു​​​ന്നു. നി​​​ല​​​വി​​​ലെ സാ​​​മ്പ​​​ത്തി​​​ക​​​സ്ഥി​​​തി​​​യി​​​ല്‍ കാ​​​ബി​​​ന​​​റ്റ് പ​​​ദ​​​വി ന​​​ൽ​​കാ​​നി​​ട​​യി​​ല്ലെ​​ന്നാ​​ണു സൂ​​ച​​ന. അ​​ങ്ങ​​നെ വ​​ന്നാ​​ൽ കൂ​​​ടു​​​ത​​​ല്‍ സ്ഥാ​​​ന​​​ങ്ങ​​​ള്‍ ന​​ൽ​​ണ​​മെ​​ന്നാ​​ണു ​കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​എ​​​മ്മും എ​​​ല്‍​ജെ​​​ഡി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​ടു​​ന്ന​​ത്.

- ഷാ​​​ജി​​​മോ​​​ന്‍ ജോ​​​സ​​​ഫ്