ആ​സാ​മി​ൽ വ്യാ​ജ​രേ​ഖ​ക​ളു​മാ​യി മ്യാ​ൻ​മ​ർ പൗ​ര​ന്മാ​ർ അ​റ​സ്റ്റി​ൽ

01:20 AM Sep 13, 2021 | Deepika.com
ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ വ്യാ​ജ​രേ​ഖ​ക​ളു​മാ​യി 26 മ്യാ​ന്‍​മ​ര്‍ പൗ​ര​ന്മാ​ര്‍ അ​റ​സ്റ്റി​ല്‍. ഗോ​ഹ​ട്ടി​യി​ലെ റെ​ഹാ​ബ​രി​യി​ലു​ള്ള ലോ​ഡ്ജി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ 10 സ്ത്രി​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. ഇ​വ​രി​ല്‍ ഏ​ഴ് പേ​ര്‍ കൗ​മാ​ര​ക്കാ​രാ​ണ്. ബാ​ക്കി​യു​ള്ള​വ​ര്‍ 20നും 28 ​വ​യ​സി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രാ​ണ്.

പ​ടി​ഞ്ഞാ​റ​ന്‍ മ്യാ​ന്‍​മ​റി​ലെ ചി​ന്‍ സം​സ്ഥാ​ന​ത്തി​ലു​ള്ള ഫ​ലാം ജി​ല്ല​യി​ല്‍ നി​ന്നു​ള്ള​വ​രാ​ണി​വ​ര്‍. ഡ​ല്‍​ഹി​യി​ല്‍ പ​ഠി​ക്കു​ന്ന​തി​നാ​യാ​ണ് ത​ങ്ങ​ള്‍ എ​ത്തി​യ​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​വ​ര്‍ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ഇ​വ​രി​ല്‍ നി​ന്നും വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ള്‍, തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ തു​ട​ങ്ങി​യ​വ ക​ണ്ടെ​ത്തി. മി​സോ​റാ​മി​ല്‍ നി​ന്നു​മാ​ണ് ഈ ​രേ​ഖ​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഇ​വ​ര്‍ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.