ഡ്യു​റ​ൻ​സ് ക​പ്പ്: ഗോ​കു​ല​ത്തി​ന് സ​മ​നി​ല​യോ​ടെ തു​ട​ക്കം

05:34 PM Sep 12, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ഡ്യു​റ​ൻ​സ് ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ഗോ​കു​ലം കേ​ര​ള​യ്ക്ക് സ​മ​നി​ല​യോ​ടെ തു​ട​ക്കം. കോ​ൽ​ക്ക​ത്ത​യി​ലെ ക​ല്യാ​ണി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​ർ​മി റെ​ഡി​നെ​തി​രെ സ​മ​നി​ല വ​ഴ​ങ്ങി. ഇ​രു​ടീ​മും ര​ണ്ട് ഗോ​ൾ വീ​തം അ​ടി​ച്ചു.

ഒ​മ്പ​താം മി​നി​റ്റി​ൽ ഘാ​ന​യി​ൻ സ്ട്രൈ​ക്ക​ർ റ​ഹീം ഓ​സു​മാ​നു​വി​ലൂ​ടെ ഗോ​കു​ലം ലീ​ഡെ​ടു​ത്തു. എ​ന്നാ​ൽ ജെ​യി​ൻ(30), താ​പ്പ(40) എ​ന്നി​വ​രി​ലൂ​ടെ ആ​ർ​മി ടീം ​മു​ന്നി​ലെ​ത്തി. 68-ാം മി​നി​റ്റി​ൽ ക്യാ​പ്റ്റ​ൻ ഷ​രീ​ഫ് മു​ഹ​മ്മ​ദി​ലൂ​ടെ ഗോ​കു​ലം സ​മ​നി​ല പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വി​ജ​യ​ത്തി​നാ​യി ഗോ​കു​ലം പൊ​രു​തി​യെ​ങ്കി​ലും ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ഒ​ടു​വി​ൽ ഗോ​കു​ല​ത്തി​ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ​മ​നി​ല​യി​ൽ തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു.