അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തെരഞ്ഞെടുത്തു. ഇന്നു ചേർന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് തീരുമാനമെടുത്തത്. ഗാട്ട്ലോഡിയയിൽ നിന്നുള്ള നിയമസഭാംഗമാണ് ഭൂപേന്ദ്ര പട്ടേൽ. യുപി ഗവർണർ ആനന്ദി ബെൻ പട്ടേലിന്റെ വിശ്വസ്തനുമാണ്.
കഴിഞ്ഞ ദിവസമാണ് വിജയ് രൂപാണി രാജി പ്രഖ്യാപിച്ചത്. അടുത്ത വർഷം ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രൂപാണിയുടെ അപ്രതീക്ഷിത രാജി. മുഖ്യമന്ത്രിയ്ക്കെതിരെ മന്ത്രിസഭയിലും ബിജെപിയിലും ഭിന്നാഭിപ്രായമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ്, രാജിയെന്നാണ് സൂചന.
ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രി
04:25 PM Sep 12, 2021 | Deepika.com