ജ​ലീ​ലി​നെ ത​ള്ളി സ​ഹ​ക​ര​ണ മ​ന്ത്രി​യും; ഇ​ഡി അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ല

11:25 AM Sep 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ​ഡി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന കെ.​ടി.​ജ​ലീ​ലി​ന്‍റെ നി​ല​പാ​ട് ത​ള്ളി സ​ഹ​ക​ര​ണ മ​ന്ത്രി വി.​എ​ൻ.​വാ​സ​വ​നും. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രേ ജ​ലീ​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ അ​ദ്ദേ​ഹ​ത്തോ​ട് ത​ന്നെ വി​ശ​ദീ​ക​ര​ണം ചോ​ദി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ൽ എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ടു​ണ്ടാ​യാ​ൽ ഇ​വി​ടെ പ​രി​ശോ​ധി​ക്കാ​ൻ സം​വി​ധാ​ന​മു​ണ്ട്. എ​ആ​ർ ന​ഗ​ർ സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മ​ക്കേ​ടി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.