സം​ഘ​ർ​ഷം ഒ​ഴി​യാ​തെ ബം​ഗാ​ൾ; ബി​ജെ​പി എം​പി​യു​ടെ വീ​ടി​ന് നേ​രെ ബോം​ബേ​റ്

11:09 AM Sep 08, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി​ജെ​പി എം​പി അ​ർ​ജു​ൻ സിം​ഗി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. കോ​ൽ​ക്ക​ത്ത​യ്ക്ക് സ​മീ​പ​മു​ള്ള വീ​ടി​ന് നേ​രെ ഇ​ന്ന് പു​ല​ർ​ച്ചെ 6.30 ഓ​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. മൂ​ന്ന് ബോം​ബു​ക​ളാ​ണ് അ​ക്ര​മി​ക​ൾ എ​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സാ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.

സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. വീ​ടി​ന്‍റെ ഇ​രു​മ്പ് ഗേ​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ സ​മ​യം എം​പി വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നം​ഗ സം​ഘ​മാ​ണ് ബോം​ബെ​റി​ഞ്ഞ​ത്. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ഡ​ൽ​ഹി​യി​ലു​ള്ള എം​പി സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഇ​ന്ന് അ​ദ്ദേ​ഹം കോ​ൽ​ക്ക​ത്ത​യി​ൽ എ​ത്തു​മെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ൽ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ന​ടു​ക്കം രേ​ഖ​പ്പെ​ടു​ത്തി.