ജക്കാർത്ത: ഇന്തോനേഷ്യ ബാൻടെനിൽ ജയിലിന് തീപിടിച്ച് 40 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെയായിരുന്നു തീപിടിത്തം ഉണ്ടായത്.
സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ടാൻഗെറംഗിലെ ജയിലിൽ സി ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ പാർപ്പിച്ചിരുന്ന ബ്ലോക്കായിരുന്നു ഇത്.
ഇവിടെ 122 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ തീപിടിത്തം ഉണ്ടാകുമ്പോൾ എത്ര പേരുണ്ടായിരുന്നെന്ന് വ്യക്തമല്ല. ടാൻഗെറംഗിലെ ജയിലിന് 600 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണുള്ളത്. എന്നാൽ ഇവിടെ 2000 ൽ അധികം തടവുകാരെ പാർപ്പിച്ചിട്ടുണ്ടെന്നാണ് മുൻപ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.
ഇന്തോനേഷ്യ ബാൻടെനിൽ ജയിലിൽ തീപിടിത്തം; 40 പേർ മരിച്ചു
08:27 AM Sep 08, 2021 | Deepika.com