മെ​ഹ​ബൂ​ബ വീണ്ടും വീ​ട്ടു​ത​ട​ങ്ക​ലി​ൽ

04:39 AM Sep 08, 2021 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പി​ഡി​പി നേ​താ​വു​മാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യെ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി. ജ​മ്മു കാ​ഷ്മീ​ർ സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്നു ഭ​ര​ണ​കൂ​ടം പ​റ​യു​ന്ന​ത് ഇ​താ​ണോ​യെ​ന്ന് മെ​ഹ​ബൂ​ബ ചോ​ദി​ച്ചു.

കു​ൽ​ഗാം ജി​ല്ല​യി​ൽ ഒ​രു പ​രി​പാ​ടി​ക്കു പ​ങ്കെ​ടു​ക്കാ​ൻ മെ​ഹ​ബൂ​ബ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. സം​ഘ​ർ​ഷം ന​ട​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള മെ​ഹ​ബൂ​ബ​യു​ടെ സ​ന്ദ​ർ​ശ​നം വി​ല​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​കൂ​ടം മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.