പോ​ലീ​സി​ല​ല്ല, സി​പി​എ​മ്മി​ലാ​ണ് ആ​ർ​എ​സ്എ​സ് ഗാം​ങ്: കെ ​സു​ധാ​ക​ര​ൻ

10:51 PM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന പോ​ലീ​സി​ല​ല്ല, കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​ലാ​ണ് ആ​ർ​എ​സ്എ​സ് ഗാം​ങ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ എം​പി. കേ​ര​ള​ത്തി​ൽ സ്ത്രീ ​പീ​ഡ​ന​ങ്ങ​ളും സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സി​പി​ഐ ദേ​ശീ​യ നേ​താ​വ് ആ​നി രാ​ജ കേ​ര​ളാ പോ​ലീ​സി​ൽ ആ​ർ​എ​സ്എ​സ് ഗാം​ങ് ഉ​ണ്ടെ​ന്നു പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.

സി​പി​എ​മ്മി​ന​ക​ത്ത് ആ​ർ​എ​സ്എ​സ് ഉ​ണ്ട് എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സും കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സും ആ​വി​യാ​യി​പ്പോ​യ​ത്. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ര​ണ്ടു കേ​സു​ക​ളും ഇ​ന്ന് എ​വി​ടെ​യാ​ണ് എ​ത്തി നി​ൽ​ക്കു​ന്ന​ത്. കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ പ്ര​തി​യാ​കു​മെ​ന്ന് പ​റ​ഞ്ഞ കെ. ​സു​രേ​ന്ദ്ര​ൻ സാ​ക്ഷി​യാ​യി മാ​റി​യ​തെ​ങ്ങി​നെ​യെ​ന്ന് സി​പി​എം നേ​തൃ​ത്വം മ​റു​പ​ടി പ​റ​യ​ണം.

ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെ​ന്‍റി​ന്‍റെ സ്ത്രീ​വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ പേ​രി​ൽ സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വം വ​നി​താ നേ​താ​വി​നെ​തി​രെ ശ​ബ്‌​ദി​ക്കു​ന്ന​ത് പി​ണ​റാ​യി​യെ തൃ​പ്തി​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ്. സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തേ​ക്കു​റി​ച്ചും സു​ര​ക്ഷ​യെ​ക്കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നോ​ട് തെ​ല്ലും ആ​ത്മാ​ർ​ഥ​ത​യി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ആ​നി​രാ​ജ​ക്കെ​തി​രാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ളെ​ന്നും സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.

സ്വ​ർ​ണ​ക്ക​ട​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് പ​ങ്കു​ണ്ടെ​ന്ന് കോ​ട​തി​യി​ൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടും ഇ​ന്നേ​വ​രെ മു​ഖ്യ​മ​ന്ത്രി​ക്ക് ഒ​രു നോ​ട്ടീ​സ് പോ​ലും അ​യ​ക്കാ​തി​രു​ന്ന​ത് സി​പി​എം-​ആ​ർ​എ​സ്എ​സ് ര​ഹ​സ്യ ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്. കേ​ര​ള​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളി​ൽ ക​ർ​ശ​ന​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് സു​ധാ​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.