ത​ട​വു​കാ​ര​ന്‍റെ ജ​യി​ൽ​ച്ചാ​ട്ടം; പൂ​ജ​പ്പു​ര​യി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് സ​സ്പെ​ൻ​ഷ​ൻ

06:09 PM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്ന് കൊ​ല​ക്കേ​സ് പ്ര​തി ര​ക്ഷ​പെ​ട്ട സം​ഭ​വ​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ന് എ​തി​രെ ന​ട​പ​ടി. അ​സി​സ്റ്റ​ന്‍റ് പ്രി​സ​ൺ ഓ​ഫീ​സ​ർ അ​മ​ലി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു.

തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി ജാ​ഹി​ർ ഹു​സൈ​നാ​ണ് ജ​യി​ൽ​ച്ചാ​ടി ര​ക്ഷ​പ്പെ​ട്ട​ത്. 2017ൽ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ് ഹു​സൈ​ൻ.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ജ​യി​ലി​ലെ ജോ​ലി​ക്കു കൊ​ണ്ടു പോ​കു​ന്ന​തി​ന് ത​ട​വു​കാ​രെ പു​റ​ത്തി​റ​ക്കി​യി​രു​ന്നു. ഇ​തി​നു ശേ​ഷ​മാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.