തിരുവനന്തപുരം: കോവളത്ത് ഒപ്പം ജോലി ചെയ്തിരുന്നയാളുടെ മർദനമേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി ദേവദാസ് (60) ആണ് മരിച്ചത്.
വലനിവർത്തുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്. ദേവദാസിന്റെ തലയ്ക്കാണ് ഒപ്പം ജോലി ചെയ്തിരുന്നയാൾ അടിച്ചത്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ദേവദാസ് ചികിത്സയിൽ തുടരവേ മരിക്കുകയായിരുന്നു.
സഹപ്രവർത്തകന്റെ മർദനം; ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു
05:19 PM Sep 07, 2021 | Deepika.com