തിരുവനന്തപുരം: പൂജപ്പുരയിൽ കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് രാവിലെ ജയിൽ ചാടിയത്.
ചൊവ്വാഴ്ച രാവിലെ ഏഴരയ്ക്ക് അലക്ക് യന്ത്രത്തിനടുത്ത് ജോലി ചെയ്യാൻ പതിവ് പൊലെ ഹുസൈനിനെ നിയോഗിച്ചിരുന്നു. ഇതിന് ശേഷമാണ് ഹുസൈൻ ജയിൽ ചാടിയതായി കണ്ടെത്തിയത്. ഇവിടെ ഒരു ഗാർഡ് മാത്രമാണ് ഡ്യൂട്ടിക്കുണ്ടായിരുന്നത്.
ഗാർഡിനെ വെട്ടിച്ച് നടന്ന് പുറത്തിറങ്ങിയ ഹുസൈൻ രാജീവ് ഗാന്ധി ബയോടെക്കിന്റെ ഭാഗത്തേക്ക് എത്തി ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം.
അതേസമയം, ഇയാൾക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. തമിഴ്നാട് അതിർത്തി അടക്കം ഇയാൾക്കായി പോലീസ് തെരച്ചിൽ ശക്തമാക്കി. 2017 ൽ ഒരു കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് പൂജപ്പുര ജയിലിൽ കഴിയുകയായിരുന്നു ജാഹിർ ഹുസൈൻ.
സിമ്പിൾ ജയിൽചാട്ടം..! നടന്ന് പുറത്തിറങ്ങി, ഓട്ടോയിൽ കയറി രക്ഷപ്പെട്ടു!
02:25 PM Sep 07, 2021 | Deepika.com