മ​ല​യാ​ള സി​നി​മ​യെ ദേ​ശാ​തി​ർ​ത്തി​ക​ളി​ൽ എ​ത്തി​ച്ച അ​ഭി​നേ​താ​വ്; ജ​ന്മ​ദി​നാ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി

12:50 PM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഴു​പ​താം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​മ്മൂ​ട്ടി​യെ ഫോ​ണി​ല്‍ വി​ളി​ച്ചാ​ണ് മു​ഖ്യ​മ​ന്ത്രി ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച​ത്.

മ​ല​യാ​ള സി​നി​മ​യു​ടെ മി​ക​വി​നെ ദേ​ശാ​തി​ർ​ത്തി​ക​ൾ​ക്ക് അ​പ്പു​റ​ത്ത് പ്ര​ശ​സ്ത​മാ​ക്കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ് മ​മ്മൂ​ട്ടി. താ​ര​മാ​യ​ല്ല, അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

പ്രി​യ​പ്പെ​ട്ട മ​മ്മൂ​ട്ടി​യ്ക്ക് ജ​ന്മ​ദി​നാ​ശം​സ​ക​ൾ. മ​ല​യാ​ള സി​നി​മ​യു​ടെ മി​ക​വി​നെ ദേ​ശാ​തി​ർ​ത്തി​ക​ൾ​ക്ക് അ​പ്പു​റ​ത്ത് പ്ര​ശ​സ്ത​മാ​ക്കി​യ അ​തു​ല്യ പ്ര​തി​ഭ​യാ​ണ് മ​മ്മൂ​ട്ടി. താ​ര​മാ​യ​ല്ല, അ​ഭി​നേ​താ​വ് എ​ന്ന നി​ല​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ട​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന, ക​ല​യോ​ട് അ​സാ​ധാ​ര​ണ​മാ​യ പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം.

ജീ​വി​ത​ത്തോ​ടും ക​ല​യോ​ടു​മു​ള്ള ഈ ​നി​ല​പാ​ടാ​ണ് ഇ​ന്ന് നി​ൽ​ക്കു​ന്ന ഉ​യ​ര​ത്തി​ൽ എ​ത്താ​ൻ മ​മ്മൂ​ട്ടി​യെ പ്രാ​പ്ത​നാ​ക്കി​യ​ത്. ആ​ത്മാ​ർ​ഥ​ത​യും അ​ദ്ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി മു​ന്നോ​ട്ടു പോ​വു​ക എ​ന്ന മാ​തൃ​ക​യാ​ണ് വ​ള​ർ​ന്നു വ​രു​ന്ന ക​ലാ​കാ​ര​ന്മാ​ർ​ക്ക് അ​ദ്ദേ​ഹം സ​മ്മാ​നി​ക്കു​ന്ന​ത്.

ത​ന്‍റെ ക​ലാ​ജീ​വി​തം എ​ന്നും പു​തു​പ​രീ​ക്ഷ​ണ​ങ്ങ​ളാ​ൽ തീ​ക്ഷ്ണ​മാ​യി മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും മ​ല​യാ​ള സി​നി​മ​യെ കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്ക​ട്ടെ. ഹൃ​ദ​യ​പൂ​ർ​വ്വം എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്നു. അ​ദ്ദേ​ഹ​ത്തെ ഫോ​ണി​ൽ വി​ളി​ച്ച് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.