കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ള്ളം മുടങ്ങി

12:16 PM Sep 07, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡ്, നി​പ്പ പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ജ​ല​വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും വെ​ള്ളം കി​ട്ടാ​നി​ല്ലെ​ന്നാ​ണ് രോ​ഗി​ക​ളു​ടെ​യും കൂ​ട്ടി​രി​പ്പു​കാ​രു​ടെ​യും പ​രാ​തി. ജ​ല​വി​ത​ര​ണം നി​ല​ച്ച​ത് ഐ​സി​യു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു.

ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ അ​റ്റ​ക്കു​റ്റ​പ​ണി​ക്കി​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് വെ​ള്ളം മു​ട​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന് ത​ന്നെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​ത തീ​ർ​ന്ന​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​രു​ന്നു. സം​ഭ​വം വാ​ർ​ത്ത​യാ​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ എ​ത്തി​ച്ച് പ്ര​ശ്നം പ​രി​ഹ​രി​ക്കു​ക​യാ​യി​രു​ന്നു.