കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനെതിരെ പരിഹാസവുമായി കെ. മുരളീധരൻ എംപി. പുന്നെല്ല് കണ്ട കോഴിയാണ് അദ്ദേഹമെന്നാണ് മുരളീധരന്റെ പരിഹാസം.
കേരളത്തിൽ കോൺഗ്രസിനെ നശിപ്പിച്ച് ബിജെപിയെ വളർത്താനാണ് വിജയരാഘവന്റെ ശ്രമം. ഉമ്മൻ ചാണ്ടിയെ വീട്ടിൽ പോയി കാണാൻ വി.ഡി. സതീശന് വിജയ രാഘവന്റെ അനുവാദം വേണ്ടെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസ് നേതാക്കൾക്ക് തമ്മിലടിക്കാൻ അല്ലാതെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നാണ് വിജയരാഘവൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
വമ്പിച്ച ഗൃഹസന്ദർശനം മാത്രമാണ് കോൺഗ്രസിൽ നടക്കുന്നത്, പുതിയ നേതാവ് പഴയ നേതാവിനെകണ്ട് കെട്ടിപ്പിടിക്കുകയാണ്. ഇതാണോ ജനങ്ങൾക്കായുള്ള ഇവരുടെ സേവനമെന്നും വിജയരാഘവൻ ചോദിച്ചു.
വിജയരാഘവൻ പുന്നെല്ല് കണ്ട കോഴിയെന്ന് കെ. മുരളീധരൻ
11:59 AM Sep 07, 2021 | Deepika.com