വ​ഴി യാ​ത്രി​ക​ർ​ക്കാ​യി "ടേ​ക്ക് എ ​ബ്രേ​ക്ക്' ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ളൊ​രു​ങ്ങി

05:08 AM Sep 07, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ഴി യാ​ത്രി​ക​ർ​ക്കാ​യി "ടേ​ക്ക് എ ​ബ്രേ​ക്ക്' ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ളൊ​രു​ങ്ങി. ദേ​ശീ​യ, സം​സ്ഥാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളൊ​രു​ക്കു​ന്ന 'ടേ​ക്ക് എ ​ബ്രേ​ക്ക്' പ​ദ്ധ​തി​യി​ൽ 100 പൊ​തു​ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ളും വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മു​ൾ​പ്പെ​ടെ ഏ​ത് സ​മ​യ​ത്തും വൃ​ത്തി​യാ​യും സു​ര​ക്ഷി​ത​മാ​യും ഉ​പ​യോ​ഗി​ക്ക​ത്ത​ക്ക രീ​തി​യി​ൽ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങു​ന്ന ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ളും കോ​ഫി ഷോ​പ്പു​ക​ളോ​ടു കൂ​ടി​യ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ളു​മാ​ണ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ ടോ​യി​ല​റ്റു​ക​ളി​ലും സാ​നി​ട്ട​റി നാ​പ്കി​ൻ ഡി​സ്‌​ട്രോ​യ​ർ, അ​ജൈ​വ​മാ​ലി​ന്യ സം​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ, അ​ണു​നാ​ശി​നി​ക​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​വ​കേ​ര​ളം ക​ർ​മ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ന്ത്ര​ണ്ടി​ന ക​ർ​മ്മ പ​രി​പാ​ടി​യി​ലു​ൾ​പ്പെ​ടു​ത്തി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണ് 'ടേ​ക്ക് എ ​ബ്രേ​ക്ക്'.

ഒ​ന്നാം ഘ​ട്ട​ത്തി​ൽ 100 ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ൾ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. 524 എ​ണ്ണം ശു​ചി​മു​റി സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ർ​മാ​ണം പു​രോ​ഗ​തി​യി​ലാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി​രി​ക്കും ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നു​ള്ള ചു​മ​ത​ല.