കോൽക്കത്ത: പശ്ചിമബംഗാളില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ദുര്‍ഗപുര്‍ ജില്ലയിലെ ബമുനര ടൗണിലാണ് സംഭവം. ബാങ്കില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ബിപ്ലബ് പരിദയാണ് ഭാര്യയെ കൊലപ്പെടുത്തയത്.
സംഭവത്തിന് ശേഷം ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ഒറീസ സ്വദേശികളായ ഇവര്‍ 2019ലാണ് വിവാഹിതരായത്.
വിവാഹശേഷം തങ്ങള്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് ബിപ്ലബ് പറഞ്ഞു. കഴുത്തില്‍ ബെല്‍റ്റ് മുറുക്കിയാണ് താന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പോലീസിന് മൊഴി നൽകി.
കുടുംബവഴക്ക്; ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി
04:01 AM Sep 07, 2021 | Deepika.com