എയർ ഇന്ത്യയുടെ ബി​സി​ന​സ് ക്ലാ​സി​ൽ ഉ​റു​മ്പി​ൻ കൂ​ട്ടം; ല​ണ്ട​നിലേക്കുള്ള യാത്രമുടങ്ങി

08:48 PM Sep 06, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ബി​സി​ന​സ് ക്ലാ​സി​ൽ ഉ​റു​മ്പി​ൻ കൂ​ട്ട​ത്തെ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ നി​ന്ന് ല​ണ്ട​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ യാ​ത്ര​മു​ട​ങ്ങി. എ​ഐ-111 വി​മാ​ന​ത്തി​ന്‍റെ യാ​ത്ര​യാ​ണ് ഉ​റു​മ്പു​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു എ​യ​ര്‍ ഇ​ന്ത്യ പി​ന്നീ​ട് മ​റ്റൊ​രു വി​മാ​നം ല​ണ്ട​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കു വേ​ണ്ടി ഏ​ര്‍​പ്പെ​ടു​ത്തി. ഭൂ​ട്ടാ​ൻ രാ​ജ​കു​മാ​ര​ന്‍ ജി​ഗ്മേ നാം​ഗ്യേ​ല്‍ വാം​ഗ്ചു​ക് ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ മേ​യി​ൽ ബി​സി​ന​സ് ക്ലാ​സി​ൽ വ​വ്വാ​ലി​നെ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ​റ​ന്നു​യ​ർ​ന്ന എ​യ​ർ ഇ​ന്ത്യ വി​മാ​നം ഡ​ൽ​ഹി​യി​ൽ തി​രി​ച്ചി​റ​ക്കി​യി​രു​ന്നു. വി​മാ​നം പ​റ​ന്ന ശേ​ഷ​മാ​ണ് വ​വ്വാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ പൈ​ല​റ്റ് വി​മാ​നം തി​രി​ച്ച് ഡ​ൽ​ഹി​യി​ൽ ത​ന്നെ ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ബി​സി​ന​സ് ക്ലാ​സി​ൽ സീ​റ്റി​നു സ​മീ​പം ച​ത്ത നി​ല​യി​ലാ​ണ് വ​വ്വാ​ലി​നെ ക​ണ്ടെ​ത്തി​യ​ത്. വി​മാ​നം താ​ഴെ​യി​റ​ക്കി അ​ണു​വി​മു​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ല്‍ സൗ​ദി​യി​ലെ ദ​മാ​മി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ന്‍റെ വി​ന്‍​ഡ് ഷീ​ല്‍​ഡി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് വി​മാ​നം ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. വി​മാ​ന​ത്തി​ല്‍ കാ​ര്‍​ഗോ​യും ജീ​വ​ന​ക്കാ​രും മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.