"ക്ഷ​മ​യ്ക്കൊ​രു പ​രി​ധി​യു​ണ്ട്'; കേ​ന്ദ്ര​ത്തെ കു​ട​ഞ്ഞ് സു​പ്രീം കോ​ട​തി

12:31 PM Sep 06, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി വി​ധി മ​റി​ക​ട​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. സ​ർ​ക്കാ​ർ കോ​ട​തി​യു​ടെ ക്ഷ​മ പ​രീ​ക്ഷി​ക്കു​വാ​ണോ​യെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചോ​ദി​ച്ചു.

ട്രൈ​ബ്യു​ണ​ൽ റി​ഫോം​സ് ആ​ക്ട് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. കേ​ന്ദ്രം പാ​ർ​ല​മെ​ന്‍റി​ൽ നി​യ​മം പാ​സാ​ക്കി​യ​ത് കോ​ട​തി റ​ദ്ദാ​ക്കി​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ്. ട്രൈ​ബ്യു​ണ​ലു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

കോ​ട​തി വി​ധി​പ്ര​കാ​രം ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു നി​ക​ത്താ​ൻ ഒ​രാ​ഴ്ച​ത്തെ സ​മ​യം കൂ​ടി കേ​ന്ദ്ര​ത്തി​ന് അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. രാ​ജ്യ​ത്തെ വി​വി​ധ ട്രൈ​ബ്യു​ണ​ലു​ക​ളി​ലെ ഒ​ഴി​വു​ക​ൾ നി​ക​ത്താ​ത്ത​തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രേ സു​പ്രീം കോ​ട​തി നേ​ര​ത്തേ​യും വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.