ടാ​ങ്ക​ർ ലോ​റി​യി​ടി​ച്ച് ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ ത​ക​ർ​ന്നു

11:45 AM Sep 06, 2021 | Deepika.com
ആ​മ്പ​ല്ലൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ടാ​ങ്ക​ർ ലോ​റി ഇ​ടി​ച്ചു​ക​യ​റി ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്നു. പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​ണ് സ​ൺ​റൈ​സ് പെ​യി​ന്‍റ്സി​നും മി​ൽ​മ​യ്ക്കും സ​മീ​പം അപകടമുണ്ടായത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും റി​ഫൈ​ന​റി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റിയാണ് അപകടത്തിൽപെട്ടത്.

ലോ​റി​യി​ൽ ഡ്രൈ​വ​റും ക്ലീ​ന​റു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ള​പാ​യ​മി​ല്ല. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​രും മു​ള​ന്തു​രു​ത്തി പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വൈ​ദ്യു​തി പു​ന​സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.