ചിറ്റൂർ: ആന്ധ്രാപ്രദേശില്‍ 1.5 കോടി രൂപ വിലമതിക്കുന്ന രക്തചന്ദനവുമായി 13 പേര് പിടിയില്‍. ചിറ്റൂരില്‍ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവരില്‍ നിന്നും 115 ചന്ദനത്തടികളും മൂന്നു കാറുകളും ഒരു ലോറിയും പിടികൂടി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം പിലേര് മണ്ഡലിലെ പൊന്തല ചെരുവില്‍ നടത്തിയ വാഹന പരിശോധനയിലാണ് ചന്ദന തടികള്‍ പിടികൂടിയത്. സംഭവസ്ഥലത്തു നിന്നും ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള 11 അന്തര്‍സംസ്ഥാന കള്ളക്കടത്തു സംഘത്തെ പിടികൂടുകയായിരുന്നു.
ഇവര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിലെ വേളൂരില്‍ നിന്നും രണ്ടു പേരെ കൂടി പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.
ആന്ധ്രാപ്രദേശിൽ രക്തചന്ദനം കടത്താൻ ശ്രമം; 13 പേർ പിടിയിൽ
07:22 AM Sep 06, 2021 | Deepika.com