പു​തു​താ​യി 5,000 അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി

05:47 AM Sep 06, 2021 | Deepika.com
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ഈ ​വ​ർ​ഷം 5,000 അ​ധ്യാ​പ​ക​രെ പു​തു​താ​യി നി​യ​മി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ. വി​ധാ​ന്‍ സൗ​ധ​യി​ല്‍ വ​ച്ച് മി​ക​ച്ച അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പി​ല്‍ വ​രു​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ അ​ധ്യാ​പ​ക​ര്‍ അ​ഭി​പ്രാ​യ​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്ത​ണം. സം​ശ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ക​യും ദൂ​രീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി​ക​ളെ കൂ​ടു​ത​ല്‍ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​താ​ണ് പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​മെ​ന്നും ബൊ​മ്മെ വ്യ​ക്ത​മാ​ക്കി

21-ാം നൂ​റ്റാ​ണ്ട് അ​റി​വി​ന്‍റെ നൂ​റ്റാ​ണ്ടാ​ണ്. ന​ല്ല വി​ദ്യാ​ര്‍​ഥി​യാ​യെ​ങ്കി​ല്‍ മാ​ത്ര​മേ ന​ല്ല അ​ധ്യാ​പ​ക​രാ​കാ​ന്‍ ക​ഴി​യൂ. കു​ട്ടി​ക​ള്‍​ക്കു​ള്ളി​ല്‍ ചോ​ദ്യ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​രും അ​തി​നെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന​വ​രു​മാ​ക​ണം അ​ധ്യാ​പ​ക​രെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.