ബം​ഗാ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ഭ​ബാ​നി​പു​രി​ൽ മ​മ​ത ബാ​ന​ർ​ജി സ്ഥാ​നാ​ർ​ഥി

11:28 PM Sep 05, 2021 | Deepika.com
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഭ​ബാ​നി​പു​ർ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന് തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു.

മു​തി​ർ​ന്ന നേ​താ​വ് സോ​വ​ൻ​ദേ​ബ് ച​തോ​പാ​ധ്യാ​യ ആ​ണു മ​മ​ത​യ്ക്കു മ​ത്സ​രി​ക്കാ​നാ​യി നി​യ​മ​സ​ഭാം​ഗ​ത്വം രാ​ജി​വ​ച്ച​ത്. ന​ന്ദി​ഗ്രാ​മി​ൽ പ​രാ​ജ​യ​പ്പെ​ട്ട മ​മ​ത​യ്ക്ക് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം നി​ല​നി​ർ​ത്ത​ണ​മെ​ങ്കി​ൽ ഭ​ബാ​നി​പു​രി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്.

ഭ​ബാ​നി​പു​ർ അ​ട​ക്കം മ​ണ്ഡ​ല​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ 30നാ​ണു വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ർ മൂ​ന്നി​നു വോ​ട്ടെ​ണ്ണും.