സൗ​ഹൃ​ദ ഫു​ട്ബോ​ളി​ൽ നേ​പ്പാ​ളി​നെ വീ​ഴ്ത്തി ഇ​ന്ത്യ

10:40 PM Sep 05, 2021 | Deepika.com
കാ​ഡ്മ​ണ്ഠു: അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ ഫു​ട്ബോ​ളി​ൽ നേ​പ്പാ​ളി​നെ​തി​രേ​യു​ള്ള ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്കു ജ​യം. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ജ​യം. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു മൂ​ന്നു ഗോ​ളു​ക​ളും പി​റ​ന്ന​ത്.

ഇ​ന്ത്യ​ക്കാ​യി ഫ​റൂ​ഖ് ചൗ​ധ​രി 61 ാം മി​നി​റ്റി​ൽ ആ​ദ്യ ഗോ​ൾ നേ​ടി. 81 ാം മി​നി​റ്റി​ൽ സു​നി​ൽ ഛേത്രി ​ലീ​ഡ് ഉ​യ​ർ​ത്തി. ക​ളി തീ​രാ​ൻ നി​മി​ഷ​ങ്ങ​ൾ‌ ബാ​ക്കി​നി​ൽ​ക്കെ തേ​ജ് ത​മാം​ഗ് ലോം​ഗ് ഷോ​ട്ടി​ലൂ​ടെ നേ​പ്പാ​ളി​ന്‍റെ ആ​ശ്വാ​സ ഗോ​ൾ ക​ണ്ടെ​ത്തി.