പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ടാ​ൽ നി​പ വ്യാ​പ​നം ത​ട​യാം: കെ.​കെ.​ശൈ​ല​ജ

08:44 PM Sep 05, 2021 | Deepika.com
മ​ട്ട​ന്നൂ​ർ: പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ട് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ നി​പ വൈ​റ​സ് വ്യാ​പ​നം ത​ട​യാ​നാ​കു​മെ​ന്ന് മു​ൻ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ. മ​ട്ട​ന്നൂ​രി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​കയാ​യി​രു​ന്നു അ​വ​ർ.

രോ​ഗി​യു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ത്തു​ക പ്ര​ധാ​ന​മാ​ണ്. വീ​ണ്ടും രോ​ഗം വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. മു​മ്പു​ണ്ടാ​യി​രു​ന്ന വി​ദ​ഗ്ധ സം​ഘം ഇ​പ്പോ​ഴും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ണ്ടെ​ന്നും കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു.

ക​ണ്ണൂ​രി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രു​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ വ​കു​പ്പി​നെ അ​റി​യി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു.