ന​ടി ലീ​ന മ​രി​യ പോ​ൾ അ​റ​സ്റ്റി​ൽ

07:30 PM Sep 05, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സി​ൽ ന​ടി ലീ​ന മ​രി​യ പോ​ൾ അ​റ​സ്റ്റി​ൽ. മ​കോ​ക്ക നി​യ​മ​പ്ര​കാ​രം ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ വി​ഭാ​ഗ​മാ​ണ് ലീ​ന​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ചെ​ന്നൈ സ്വ​ദേ​ശി സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ഉ​ൾ​പ്പെ​ട്ട സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ലാ​ണ് ലീ​ന അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. 200 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്.

സു​കാ​ഷ് നി​ല​വി​ൽ ഡ​ൽ​ഹി തി​ഹാ​ർ ജ​യി​ലി​ലാ​ണ്. ലീ​ന​യെ നേ​ര​ത്തെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ചോ​ദ്യം ചെ​യ്തി​രു​ന്നു.