രേഖകളില്ലാതെ മീന്‍പിടിത്തം; തമിഴ്‌നാട് ബോട്ട് കോസ്റ്റല്‍ പോലീസ് പിടികൂടി

05:50 PM Sep 05, 2021 | Deepika.com
അ​ഴീ​ക്കോ​ട്: മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യ ത​മി​ഴ്നാ​ട് ബോ​ട്ട് അ​ഴീ​ക്കോ​ട് തീ​ര​ദേ​ശ പോ​ലീ​സ് പി​ടി​കൂ​ടി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ എ​ട്ട് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

ശ്രീ​ല​ങ്ക​ന്‍ വം​ശ​ജ​രാ​യ പ​തി​ന​ഞ്ചോ​ളം പേ​ര്‍ കേ​ര​ള തീ​രം വ​ഴി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു പോ​ലീ​സും കോ​സ്റ്റ​ൽ പോ​ലീ​സും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.