തിരുവനന്തപുരം: വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് ഉപകരണങ്ങളുമായെത്തിയ ചരക്ക് വാഹനം തൊഴിലാളികൾ തടഞ്ഞു. ഉപകരണത്തിന്റെ കയറ്റിറക്കിൽ നാട്ടുകാരായ തൊഴിലാളികളെ പങ്കാളികളാക്കണമെന്നും ഇതിന് കൂലി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു തൊഴിലാളികൾ സ്ഥലത്തു സംഘടിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കടന്നു പോകാനുള്ള സാഹചര്യമൊരുക്കി. പ്രദേശത്ത് പോലീസും നാട്ടുകാരും തമ്മിൽ നേരിയ സംഘർഷം ഉടലെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നോക്കുകൂലിക്കെതിരെ ഹൈക്കോടതി ശക്തമായ നിലപാടെടുത്തതിന് പിന്നാലെയാണ് സംഭവമുണ്ടായിരിക്കുന്നത്.
കയറ്റിറക്ക് കൂലി വേണം; വിഎസ്എസ്സിയിലേക്ക് വന്ന ചരക്കുവാഹനം തടഞ്ഞു
03:46 PM Sep 05, 2021 | Deepika.com