ബാ​ഡ്മി​ന്‍റ​ൺ താ​രം കൃ​ഷ്ണ ന​ഗ​റി​ലൂ​ടെ ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്വ​ർ​ണം

10:54 AM Sep 05, 2021 | Deepika.com
ടോ​ക്കി​യോ: ടോ​ക്കി​യോ പാ​രാ​ലി​മ്പി​ക്‌​സി​ല്‍ ഇ​ന്ത്യ​ക്ക് അ​ഞ്ചാം സ്വ​ർ​ണം. പു​രു​ഷ വി​ഭാ​ഗം ബാ​ഡ്മി​ന്‍റ​ൺ എ​സ് എ​ച്ച് 6 വി​ഭാ​ഗ​ത്തി​ൽ കൃ​ഷ്ണ ന​ഗ​റാ​ണ് സ്വ​ർ​ണം സ്വ​ന്ത​മാ​ക്കി​യ​ത്. ഫൈ​ന​ലി​ൽ ഹോ​ങ്കോം​ഗി​ന്‍റെ കാ​യ് മാ​ൻ ചു​വി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 21-17, 16-21, 21-17.

കൃ​ഷ്‌​ണ ന​ഗ​റി​നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വി​റ്റ​റി​ലൂ​ടെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ടോ​ക്കി​യോ​യി​ല്‍ ബാ​ഡ്‌​മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ നാ​ലാം മെ​ഡ​ല്‍ കൂ​ടി​യാ​ണി​ത്. അ​ഞ്ച് സ്വ​ർ​ണ​വും എ​ട്ട് വെ​ള്ളി​യും ആ​റ് വെ​ങ്ക​ല​വു​മ​ട​ക്കം പാ​ര​ലി​മ്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ ആ​കെ മെ​ഡ​ൽ നേ​ട്ടം 19 ആ​യി.


രാ​വി​ലെ ബാ​ഡ്‌​മി​ന്‍റ​ൺ എ​സ്എ​ൽ 4 വി​ഭാ​ഗ​ത്തി​ൽ ഇ​ന്ത്യ​യു​ടെ സു​ഹാ​സ് യ​തി​രാ​ജ് വെ​ള്ളി നേ​ടി​യി​രു​ന്നു. ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ ലൂ​ക്കാ​സ് മ​സൂ​റി​നോ​ട് തോ​ല്‍​വി വ​ഴ​ങ്ങി​യാ​ണ്‌ താ​രം വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​ത്. ആ​ദ്യ സെ​റ്റ് നേ​ടി​യ ശേ​ഷ​മാ​ണ് സു​ഹാ​സി​ന്‍റെ തോ​ൽ​വി. സ്‌​കോ​ർ 21-15, 17-21, 15-21.