ടോക്കിയോ: ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയ്ക്ക് ഒരു വെള്ളിമെഡല്‍ കൂടി. ബാഡ്മിന്റൺ എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജാണ് നേട്ടം സ്വന്തമാക്കിയത്.
ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോട് തോല്‍വി വഴങ്ങിയാണ് താരം വെള്ളി മെഡല്‍ നേടിയത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോൽവി. സ്കോർ 21-15, 17-21, 15-21.
ഇതോടെ ടോക്കിയോ പാരാലിമ്പിക്സില്‍ ഇന്ത്യയുടെ മെഡൽ നേട്ടം പതിനെട്ടായി. നിലവിൽ നാല് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവുമാണ് ഇന്ത്യക്കുള്ളത്. പോയിന്റ് പട്ടികയില്‍ 26-ാം സ്ഥാനത്താണ് ഇന്ത്യ.
പാരാലിമ്പിക്സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം സുഹാസിന് വെള്ളി
10:02 AM Sep 05, 2021 | Deepika.com