സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ

09:25 AM Sep 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ൺ. അ​വ​ശ്യ​മേ​ഖ​ല​ക​ള്‍​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ര്‍​ത്ത​നാ​നു​മ​തി. ആ​രാ​ധാ​ന​ല​യ​ങ്ങ​ളി​ൽ പോ​കു​ന്ന​തി​നും വി​വാ​ഹ​ങ്ങ​ള്‍​ക്കും ഗൃ​ഹ​പ്ര​വേ​ശ​ന​ങ്ങ​ള്‍​ക്കും സം​സ്കാ​ര​ച​ട​ങ്ങു​ക​ൾ​ക്കും യാ​ത്ര ചെ​യ്യാം.

ക​ട​ക​ളു​ടെ സ​മ​യം രാ​വി​ലെ ഏ​ഴ് മു​ത​ല്‍ രാ​ത്രി ഏ​ഴ് വ​രെ​യാ​ണ്. ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ യാ​ത്ര​യ്ക്ക് മാ​ത്ര​മാ​കും കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സ് ന​ട​ത്തു​ക. അ​തേ​സ​മ​യം, നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ചൊ​വ്വാ​ഴ്ച ചേ​രു​ന്ന അ​വ​ലോ​ക​ന​യോ​ഗം തീ​രു​മാ​ന​മെ​ടു​ക്കും.

സാ​ധാ​ര​ണ ഗ​തി​യി​ലു​ള്ള ജ​ന​ജീ​വി​തം എ​ങ്ങ​നെ പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്നു ച​ർ​ച്ച ചെ​യ്യു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എ​ല്ലാ മേ​ഖ​ല​ക​ളു​ടെ കാ​ര്യ​ത്തി​ലും സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യും. കോ​വി​ഡി​നോ​ടൊ​പ്പം ജീ​വി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്.‌

വാ​ക്സി​ൻ എ​ടു​ത്ത​വ​രി​ലും രോ​ഗം വ​രു​ന്നു​ണ്ട്. വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ലും കോ​വി​ഡ് തു​ട​രാ​മെ​ന്ന സൂ​ച​ന​യാ​ണി​തു ന​ൽ​കു​ന്ന​ത്. അ​തു​കൂ​ടി ക​ണ്ടു​കൊ​ണ്ടു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​മാ​ണു ക​ണ്ടെ​ത്തേ​ണ്ട​ത്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്ക​ൽ, മാ​സ്ക് ധ​രി​ക്ക​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ൾ തു​ട​രേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.