കോ​ഴി​ക്കോ​ട്ട് നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കു​ട്ടി മ​രി​ച്ചു

07:41 AM Sep 05, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് നി​പ ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 12 വ​യ​സു​കാ​ര​നാ​യ കു​ട്ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​ണ് കു​ട്ടി മ​രി​ച്ച​ത്. ചാ​ത്ത​മം​ഗ​ലം ചൂ​ലൂ​ർ സ്വ​ദേ​ശി​യാ​ണ് കു​ട്ടി.

പ​നി​യും ഛർ​ദി​യു​മാ​യി ബു​ധ​നാ​ഴ്ച​യാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റ് ദി​വ​സ​മാ​യി കു​ട്ടി വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. നി​പ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തോ​ടെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് സാ​ന്പി​ളു​ക​ളു​ടെ ഫ​ലം കൂ​ടി വ​രാ​നു​ണ്ട്. നി​പ​യാ​ണോ എ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക​ളും അ​യ​ൽ​ക്കാ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. കു​ട്ടി​യു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ പ​ട്ടി​ക ആ​രോ​ഗ്യ​വ​കു​പ്പ് ത​യാ​റാ​ക്കു​ക​യാ​ണ്. ഇ​തേ​തു​ട​ർ​ന്നു​ചാ​ത്ത​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ് സു​ര​ക്ഷാ ക്ര​മീ​ക​ര​ണം ശ​ക്ത​മാ​ക്കി. പാ​ഴൂ​രി​ലെ റോ​ഡു​ക​ളും അ​ട​ച്ചു.

നേ​ര​ത്തെ 2018 മേ​യി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​പ സ്ഥി​രീ​ക​രി​ച്ച​ത്. 2019 ൽ ​കൊ​ച്ചി​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് സാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.