കൊല്ലം: മദ്യലഹരിയിൽ മകനെ മർദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കൊല്ലം മൈനാഗപ്പള്ളിയിലാണ് സംഭവം. സ്ഥിരം മദ്യപാനിയായ റഷീദ് 11 വയസുള്ള മകൻ അൽത്താഫിനെ മർദിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ റഷീദ് മകനെ ക്രൂരമായി മർദിച്ചു.
മർദനത്തിൽ അൽത്താഫിന് ഗുരുതര പരിക്കേറ്റു. തുടർന്ന് മാതാവ് അറിയിച്ചതനുസരിച്ച് ശാസ്താംകോട്ട പോലീസ് റഷീദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശാസ്താംകോട്ട മുൻസിഫൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മദ്യലഹരിയിൽ മകന് മർദനം; പിതാവ് അറസ്റ്റിൽ
12:30 AM Sep 05, 2021 | Deepika.com