സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ; കോ​ഴി​ക്കോ​ട്ട് 12 വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

11:41 PM Sep 04, 2021 | Deepika.com
കോ​ഴി​ക്കോ​ട്: കോ​വി​ഡി​നു പി​ന്നാ​ലെ കേ​ര​ള​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി നി​പ വൈ​റ​സ് ബാ​ധ​യും. കോ​ഴി​ക്കോ​ട്ട് 12 വ​യ​സു​കാ​ര​നാ​യ കു​ട്ടി​ക്ക് നി​പ വൈ​റ​സ് ബാ​ധി​ച്ച​താ​യി സം​ശ​യി​ക്കു​ന്നു. കു​ട്ടി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ചാ​ത്ത​മം​ഗ​ലം ചൂ​ലൂ​ർ സ്വ​ദേ​ശി​യാ​യ കു​ട്ടി​ക്കാ​ണ് നി​പ ബാ​ധി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും പ​റ​യു​ന്നു. ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ സം​ഭ​വം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

നേ​ര​ത്തെ 2018 മെ​യ് മാ​സ​ത്തി​ലാ​യി​രു​ന്നു കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര​യി​ൽ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി നി​പ സ്ഥി​രീ​ക​രി​ച്ച​ത്. 2019 ൽ ​കൊ​ച്ചി​യി​ലും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​യെ കൃ​ത്യ​മാ​യി പ്ര​തി​രോ​ധി​ക്കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​ന് സാ​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു.