മോ​ദി വീണ്ടും അ​മേ​രി​ക്കയ്ക്ക്; ​ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും

09:56 PM Sep 04, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: സെ​പ്റ്റം​ബ​ർ അ​വ​സാ​ന​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ക്കും. വാ​ഷിം​ഗ്ട​ണി​ൽ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. അ​തി​ന് പു​റ​മേ, ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കു​ന്ന യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 76-ാമ​ത് വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ലും മോ​ദി പ​ങ്കെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ ജോ ​ബൈ​ഡ​ൻ പ്ര​സി​ഡ​ന്‍റ് ആ​യ​തി​ന് ശേ​ഷം മോ​ദി ആ​ദ്യ​മാ​യി ന​ട​ത്തു​ന്ന സ​ന്ദ​ർ​ശ​നം ആ​യി​രി​ക്കു​മി​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

ഡൊ​ണാ​ൾ​ഡ് ട്രം​പ് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കു​ന്പോ​ൾ 2019ലാ​ണ് മോ​ദി ഏ​റ്റ​വും ഒ​ടു​വി​ലാ​യി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച​ത്. അ​ന്ന് ഹൂ​സ്റ്റ​ണി​ൽ ന​ട​ന്ന ഹൗ​ഡി മോ​ദി എ​ന്ന വ​ന്പ​ൻ പ​രി​പാ​ടി​യെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​സം​ബോ​ധ​ന ചെ​യ്തി​രു​ന്നു.