ആ​ർ​എ​സ്പി ത​ൽ​ക്കാ​ലം യു​ഡി​എ​ഫ് വി​ടി​ല്ല; ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും

09:33 PM Sep 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​ൽ ത​ൽ​ക്കാ​ലം നി​ൽ​ക്കാ​ൻ ആ​ർ​എ​സ്പി. കോ​ണ്‍​ഗ്ര​സു​മാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന ഉ​ഭ​യ​ക​ക​ക്ഷി ച​ർ​ച്ച​യി​ൽ ആ​ർ​എ​സ്പി പ​ങ്കെ​ടു​ക്കും.

പാ​ർ​ട്ടി ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ​ക്കു ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ തീ​രു​മാ​ന​മാ​യാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞു ന​ട​ക്കു​ന്ന യു​ഡി​എ​ഫി​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ആ​ർ​എ​സ്പി സം​സ്ഥാ​ന സ​മി​തി​യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. പാ​ർ​ട്ടി, യു​ഡി​എ​ഫ് വി​ടു​മോ എ​ന്ന ആ​കാം​ക്ഷ​യ്ക്കു യാ​തൊ​രു അ​ടി​സ്ഥാ​ന​മി​ല്ലെ​ന്നും ആ​ർ​എ​സ്പി യു​ഡി​എ​ഫി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യ​വും പ​രാ​ജ​യ​വു​മു​ണ്ടാ​കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. പ​രാ​ജ​യ​ത്തി​ന്‍റെ പേ​രി​ൽ മു​ന്ന​ണി​യോ​ടു വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ടു സ്വീ​ക​രി​ക്കാ​ൻ പാ​ർ​ട്ടി​ക്കു ക​ഴി​യി​ല്ല. ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ലും യു​ഡി​എ​ഫ് യോ​ഗ​ത്തി​ലും പാ​ർ​ട്ടി പ​ങ്കെ​ടു​ക്കു​മെ​ന്നും അ​സീ​സ് പ​റ​ഞ്ഞു.

പ്ര​ശ്ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി മു​ന്ന​ണി​ക്കു ന​ൽ​കി​യ ക​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ഗൗ​ര​വ​ത്തി​ലാ​ണ് ക​ണ്ട​തെ​ന്നും പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യി​ൽ പാ​ർ​ട്ടി പ​ങ്കെ​ടു​ക്കു​മെ​ന്നും എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി പ​റ​ഞ്ഞു. ഉ​ഭ​യ​ക​ക​ക്ഷി​യി​ലെ തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.