കോ​വി​ഡ് ബാ​ധി​ത​രു​ടെ ക്വാ​റ​ന്‍റൈ​ൻ ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സ്

09:20 PM Sep 04, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​ർ വീ​ടു​ക​ളി​ൽ​ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പോ​ലീ​സി​ന്‍റെ സേ​വ​നം വി​നി​യോ​ഗി​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്വാ​റ​ന്‍റൈ​ൻ ലം​ഘി​ക്കു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്കും.

ഇ​ത്ത​രം ആ​ൾ​ക്കാ​രെ പി​ന്നീ​ട് വീ​ടു​ക​ളി​ൽ തു​ട​രാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​വ​രെ സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്കു മാ​റ്റും. പോ​സി​റ്റീ​വ് ആ​യ​വ​രു​ടെ വീ​ടു​ക​ൾ തോ​റു​മു​ള്ള ഇ​ത്ത​രം പ​രി​ശോ​ധ​ന​യ്ക്ക് പോ​ലീ​സി​ന്‍റെ മോ​ട്ടോ​ർ സൈ​ക്കി​ൾ പ​ട്രോ​ൾ സം​ഘ​ത്തെ നി​യോ​ഗി​ക്കും.

കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു വീ​ടു​ക​ളി​ൽ ത​ന്നെ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടോ എ​ന്നു പോ​ലീ​സ് നേ​രി​ട്ടു പ​രി​ശോ​ധി​ക്കും. അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ൽ അ​ക്കാ​ര്യം പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കാ​നും രോ​ഗി​യെ സി​എ​ഫ്എ​ൽ​ടി​സി​യി​ലേ​ക്കു മാ​റ്റാ​നും ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​തി​ന് ആ​വ​ശ്യ​മെ​ങ്കി​ൽ പോ​ലീ​സ് സ​ഹാ​യം ല​ഭ്യ​മാ​ക്കും.

ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ൾ​ക്ക് അ​വ​ശ്യ​വ​സ്തു​ക​ൾ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ങ്കി​ൽ അ​വ എ​ത്തി​ച്ചു​ന​ൽ​കാ​ൻ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ഹോം ​ഡെ​ലി​വെ​റി പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പോ​ലീ​സ് മു​ന്നി​ലു​ണ്ടാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.