രോ​ഹി​തി​ന് സെ​ഞ്ചു​റി; ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ന്നു

08:08 PM Sep 04, 2021 | Deepika.com
ഓ​വ​ൽ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ രോ​ഹി​ത് ശ​ർ​മ​യ്ക്ക് സെ​ഞ്ചു​റി. രോ​ഹി​തി​ന്‍റെ ബാ​റ്റിം​ഗ് ക​രു​ത്തി​ൽ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ തി​രി​ച്ച​ടി​ക്കു​ന്നു.​നി​ല​വി​ൽ ഇ​ന്ത്യ ഒ​രു വി​ക്ക​റ്റി​ന് 197 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. 98 റ​ൺ​സി​ന്‍റെ ലീ​ഡാ​ണു​ള്ള​ത്.

205 പ​ന്തി​ൽ​നി​ന്നാ​ണ് രോ​ഹി​ത് സെ​ഞ്ചു​റി ക​ണ്ടെ​ത്തി​യ​ത്. മോ​യി​ൻ അ​ലി​യു​ടെ പ​ന്തി​ൽ സി​ക്സ​ർ പ​റ​ത്തി​യാ​യി​രു​ന്നു വി​ദേ​ശ മ​ണ്ണി​ലെ ആ​ദ്യ സെ​ഞ്ചു​റി രോ​ഹി​ത് സ്വ​ന്ത​മാ​ക്കി​യ​ത്. രോ​ഹി​തി​നൊ​പ്പം ചേ​തേ​ശ്വ​ർ പു​ജാ​ര​യാ​ണ് (46) ക്രീ​സി​ൽ.

ഓ​പ്പ​ണ​ർ കെ.​എ​ൽ രാ​ഹു​ൽ (46) പു​റ​ത്താ​യ ശേ​ഷ​മെ​ത്തി​യ പു​ജാ​ര രോ​ഹി​തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് ന​ൽ​കി​യ​ത്. ഇ​തു​വ​രെ ഇ​രു​വ​രും ചേ​ർ​ന്ന് 113 റ​ൺ​സാ​ണ് സ്കോ​ർ കാ​ർ​ഡി​ൽ ചേ​ർ​ത്ത​ത്.