പ​ഞ്ച്ശീ​റി​ൽ താ​ലി​ബാ​നു​മാ​യി പോ​രാ​ട്ടം തു​ട​രു​ന്നു

08:14 AM Sep 04, 2021 | Deepika.com
കാ​ബൂ​ൾ: വ​ട​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ പ​ഞ്ച്ശീ​ർ താ​ഴ്‌​വ​ര​യി​ൽ താ​ലി​ബാ​ൻ വി​രു​ദ്ധ​രും താ​ലി​ബാ​ൻ പോ​രാ​ളി​ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം തു​ട​രു​ന്നു. നൂ​റു​ക​ണ​ക്കി​ന് പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ‍​ർ​ട്ടു​ക​ൾ. മേ​ഖ​ല​യു​ടെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തെ​ന്ന് താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ താ​ഴ്‌​വ​ര​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ക​വാ​ടം അ​ട​ക്കം മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ത​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും നൂ​റു​ക​ണ​ക്കി​നു താ​ലി​ബാ​ൻ​കാ​രെ വ​ധി​ച്ചു​വെ​ന്നും എ​ൻ​ആ​ർ​എ​ഫ് പ​റ​ഞ്ഞു.

താ​ലി​ബാ​നു കീ​ഴ​ട​ങ്ങാ​ത്ത ഏ​ക പ്ര​വി​ശ്യ​യാ​ണ് പ​ഞ്ച്ശീ​ർ. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​മ​റു​ള്ള സ​ലേ​യും അ​ഫ്ഗാ​ൻ സു​ര​ക്ഷാ സേ​ന​യി​ലെ അം​ഗ​ങ്ങ​ളും പ്രാ​ദേ​ശി​ക പോ​രാ​ളി​ക​ളും അ​ട​ങ്ങു​ന്ന എ​ൻ​ആ​ർ​എ​ഫി​നു നേ​തൃ​ത്വം ന​ല്കു​ന്ന​ത് ഗോ​ത്ര​നേ​താ​വ് അ​ഹ​മ്മ​ദ് മ​സൂ​ദാ​ണ്.

അ​തേ​സ​മ​യം താ​ലി​ബാ​നു​മാ​യി ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ സ​ഹ​ക​രി​ക്കു​മെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അ​റി​യി​ച്ചു. എ​ന്നാ​ൽ അ​ത് താ​ലി​ബാ​നെ അം​ഗീ​ക​രി​ക്ക​ൽ അ​ല്ലെ​ന്നും വി​ദേ​ശ​ന​യ മേ​ധാ​വി ജോ​സെ​പ് ബോ​റെ​ൽ വ്യ​ക്ത​മാ​ക്കി.

തീ​വ്ര​വാ​ദം, മ​നു​ഷ്യാ​വ​കാ​ശം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലു​ള്ള താ​ലി​ബാ​ൻ ന​യം പ​രി​ശോ​ധി​ച്ച് തു​ട​ർ​നി​ല​പാ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വ്യ​ക്ത​മാ​ക്കി.