ശിവപുരി: രാജസ്ഥാനില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് മൂന്ന് വയസുള്ള കുട്ടി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. ബുണ്ടി ജില്ലയിലെ കോട്ട-ഉദയ്പുര്‍ ദേശീയപാതയിലാണ് അപകടം നടന്നത്.
അഹമ്മദാബാദില്‍ നിന്നും മധ്യപ്രദേശിലെ ശിവപുരിയിലേക്ക് 12 യാത്രക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ശിവപുരി സ്വദേശിയായ മഹിമയാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കുട്ടിയുടെ അമ്മയ്ക്കും അപകടത്തില്‍ ഗുരുതര പരിക്കുണ്ട്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
രാജസ്ഥാനിൽ ബസ് അപകടം; മൂന്നു വയസുകാരി മരിച്ചു
05:46 AM Sep 04, 2021 | Deepika.com