പി​ഞ്ചു​കു​ഞ്ഞി​നെ വി​ൽ​ക്കാ​ൻ ശ്ര​മം; യു​വ​തി​യു​ൾ​പ്പ​ടെ നാ​ല് പേ​ർ അ​റ​സ്റ്റി​ൽ

03:23 AM Sep 04, 2021 | Deepika.com
മും​ബൈ: മും​ബൈ​യി​ല്‍ പ​ത്ത് മാ​സം പ്ര​യ​മു​ള്ള കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ​യും മൂ​ന്നു പേ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബാ​ന്ദ്ര സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ കു​ട്ടി​യെ​യാ​ണ് പ്ര​തി​ക​ള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​വ​രു​ടെ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രു​മാ​യി​രു​ന്ന ശാ​സ്ത്രി ന​ഗ​ര്‍ സ്വ​ദേ​ശി​നി​യാ​യ ഫ​ര്‍​ഹാ​ന ഷൈ​ഖ്(30) എ​ന്ന യു​വ​തി​യാ​ണ് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ഇ​വ​ര്‍ പ​ര​ന്ദം ഗു​ന്ദേ​തി എ​ന്ന​യാ​ള്‍​ക്ക് ഒ​ന്ന​ര​ല​ക്ഷം രൂ​പ​യ്ക്ക് കു​ട്ടി​യെ വി​ല്‍​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍ കു​ട്ടി​യെ തെ​ലു​ങ്കാ​ന​യി​ലു​ള്ള ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി. തു​ട​ര്‍​ന്ന് മും​ബൈ പോ​ലീ​സ് തെ​ലു​ങ്കാ​ന​യി​ലെ​ത്തി കു​ട്ടി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ന​ക്ക രാ​ജു ന​ര​സിം​ഹ, വി​ശി​രി​ക​പാ​ല്യ ധ​ര്‍​മ​രാ​ജ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.