ന്യൂസിലൻഡിലെ സൂപ്പർ മാർക്കറ്റിൽ ഐഎസ് ഭീകരന്‍റെ കത്തിയാക്രമണം; ആറു പേർക്ക് പരിക്ക്

11:47 PM Sep 03, 2021 | Deepika.com
വെ​ല്ലിം​ഗ്ട​ൺ: ശ്രീ​ല​ങ്ക​യി​ൽ നി​ന്നു കു​ടി​യേ​റി​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​ൻ ന്യൂ​സി​ല​ൻ​ഡി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്ക്. 24 മ​ണി​ക്കൂ​റും പോ​ലീ​സ് നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. സെ​ക്ക​ൻ​ഡു​ക​ൾ​ക്ക​കം ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.

ഓ​ക്‌​ല​ൻ​ഡി​ലെ ന്യൂ​ലി​ൻ ഡി​സ്ട്രി​ക്ടി​ലു​ള്ള ലി​ൻ​മാ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൗ​ണ്ട്ഡൗ​ൺ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. വി​ല്പ​ന​യ്ക്കു വ​ച്ചി​രു​ന്ന വ​ലി​യ ക​ത്തി റാ​ഞ്ചി​യെ​ടു​ത്ത അ​ക്ര​മി ക​ണ്ണി​ൽ ക​ണ്ട​വ​രെ​യെ​ല്ലാം കു​ത്തി. പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലും ഒ​രാ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​മാ​ണ്.

ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്നു ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സി​ൻ​ഡ ആ​ർ​ഡേ​ൺ വ്യ​ക്ത​മാ​ക്കി. ഐ​എ​സ് അ​നു​ഭാ​വി​യാ​യ ഇ​യാ​ളു​ടെ കൃ​ത്യ​ത്തി​ൽ മ​റ്റാ​ളു​ക​ൾ​ക്കു പ​ങ്കി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​ർ​ഡേ​ൺ അ​റി​യി​ച്ചു. അ​ക്ര​മി​യു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.