ഇം​ഗ്ല​ണ്ട് 290ന് ​ഓ​ൾ​ഔ​ട്ട്; 99 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്

11:04 PM Sep 03, 2021 | Deepika.com
ല​ണ്ട​ൻ: ഇ​ന്ത്യ​ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ ഇം​ഗ്ല​ണ്ടി​ന് 99 റ​ൺ​സി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ്. ഇ​ന്ത്യ​യു​ടെ ഒ​ന്നാം ഇ​ന്നിം​ഗ്സ് സ്‌​കോ​റാ​യ 191 റ​ൺ​സി​ന് മ​റു​പ​ടി​യാ​യ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് 290 റ​ൺ​സി​ൽ എ​ല്ലാ​വ​രും പു​റ​ത്താ​യി. ഒ​ലി പോ​പ്പും ക്രി​സ് വോ​ക്‌​സും ഇം​ഗ്ല​ണ്ടി​നാ​യി അ​ര്‍​ധ സെ​ഞ്ചു​റി നേ​ടി.

അ​ഞ്ചി​ന് 62 റ​ൺ​സെ​ന്ന നി​ല​യി​ൽ ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ട്ട ഇം​ഗ്ല​ണ്ടി​നെ ഒ​ലി പോ​പ്പ് - ജോ​ണി ബെ​യ​ര്‍‌​സ്റ്റോ കൂ​ട്ടു​കെ​ട്ടാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്. 62 റ​ണ്‍​സി​ന് അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​മാ​യ ഇം​ഗ്ല​ണ്ടി​നാ​യി ഇ​രു​വ​രും ആ​റാം വി​ക്ക​റ്റി​ല്‍ 89 റ​ണ്‍​സി​ന്‍റെ കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി.

77 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു ഫോ​റു​ക​ള്‍ സ​ഹി​തം 37 റ​ണ്‍​സെ​ടു​ത്ത ജോ​ണി ബെ​യ​ര്‍‌​സ്റ്റോ​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. 159 പ​ന്തു​ക​ള്‍ നേ​രി​ട്ട പോ​പ്പ് ആ​റ് ഫോ​റു​ക​ള​ട​ക്കം 81 റ​ണ്‍​സെ​ടു​ത്തു. വാ​ല​റ്റ​ത്ത് ത​ക​ര്‍​ത്ത​ടി​ച്ച ക്രി​സ് വോ​ക്‌​സാ​ണ് ഇം​ഗ്ല​ണ്ടി​നെ 250 ക​ട​ത്തി​യ​ത്. 60 പ​ന്തു​ക​ള്‍ നേ​രി​ട്ട വോ​ക്‌​സ് 11 ഫോ​റു​ക​ള​ട​ക്കം 50 റ​ണ്‍​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്കാ​യി ഉ​മേ​ഷ് യാ​ദ​വ് മൂ​ന്നും ബും​റ​യും ജ​ഡേ​ജ​യും ര​ണ്ടും വി​ക്ക​റ്റു​ക​ള്‍ നേടി.