മോദി സർക്കാർ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നില്ല: വിമർശിച്ച് രാഹുൽ ഗാന്ധി

10:39 PM Sep 03, 2021 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ രാ​ജ്യ​ത്ത് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്ന കു​റ്റ​പ്പെ​ടു​ത്ത​ലു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ വി​മ​ർ​ശ​നം.

ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലെ സാ​ഹ​ച​ര്യ​വു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ ഓ​ഗ​സ്റ്റി​ല്‍ രാ​ജ്യ​ത്ത് 15 തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ കു​റ​വാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. മോ​ദി സ​ര്‍​ക്കാ​ര്‍ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്നേ​യി​ല്ല. അ​വ​ര്‍ വ്യ​വ​സാ​യ​ങ്ങ​ളെ​യോ തൊ​ഴി​ലി​നെ​യോ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.

ജോ​ലി ഉ​ള്ള​വ​രു​ടെ​യും കൈ​യി​ല്‍ നി​ന്ന് അ​ത് ത​ട്ടി​യെ​ടു​ക്കാ​നാ​ണ് നോ​ക്കു​ന്ന​ത്. എ​ന്നി​ട്ട് രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളി​ല്‍ സ്വ​യം പ​ര്യ​പ്ത​ത പ്ര​തീ​ക്ഷി​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ല്‍ ട്വീ​റ്റി​ൽ പ​റ​യു​ന്നു.